ഐടിഐ പാസായോ? മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിലേക്ക് അപേക്ഷിക്കാം
Tuesday 30 December 2025 4:58 PM IST
തിരുവനന്തപുരം: വിഴിഞ്ഞം അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും കൊച്ചിൻ ഷിപ്പ്യാർഡും സംയുക്തമായി നടത്തുന്ന 'മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
2022ലോ അതിനുശേഷമോ ഐടിഐ പാസായവർക്ക് അപേക്ഷിക്കാം. വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ കോഴ്സുകൾ പൂർത്തിയാക്കിയവർക്കാണ് അവസരം. ആദ്യ രണ്ട് മാസത്തെ തിയറി ക്ലാസുകൾ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടക്കും. തുടർന്നുള്ള നാല് മാസത്തെ പരിശീലനം കൊച്ചിൻ ഷിപ്പ്യാർഡിലായിരിക്കും.