സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റി
Wednesday 31 December 2025 1:42 AM IST
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ മാർച്ച് മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റി. മറ്റ് തീയതികളിൽ മാറ്റമില്ല.
മാർച്ച് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന പത്താം ക്ളാസിലെ ടിബറ്റൻ, ജർമ്മൻ, എൻ.സി.സി, ഭോട്ടി, ലിംബോ, ലെപ്‌ച, കർണാടക സംഗീതം എന്നീ വിഷയങ്ങളിലെ പരീക്ഷ മാർച്ച് 11ലേക്കും 12-ാം ക്ളാസിലെ ലീഗൽ സ്റ്റഡീസ് വിഷയം ഏപ്രിൽ 10ലേക്കുമാണ് മാറ്റിയത്. രാവിലെ 10.30മുതൽ ഉച്ചയ്‌ക്ക് 1.30വരെയാണ് പരീക്ഷ.