സൗഹൃദ റസിഡന്റ്‌സ് വെൽഫെയർ അസോ.
Wednesday 31 December 2025 1:15 AM IST
മലയിൻകീഴ്: അണപ്പാട് സൗഹൃദ റസിഡന്റ്‌സ് അസോസിയേഷന്റെ ക്രിസ്മസ്,പുതുവത്സര ആഘോഷവും രണ്ടാമത് കുടുംബ സംഗമവും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി മായ.പി.എസ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് നിർമ്മൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു.പെരുമുള്ളൂർ വാർഡ് അംഗം വിജയകുമാർ,ഇടത്തറദേവി സാംസ്കാരിക സമിതി പ്രസിഡന്റ് എസ്.പുഷ്പലത,ട്രഷറർ ആസിഫ് ഖാൻ എന്നിവർ സംസാരിച്ചു.ലഹരിക്കെതിരെ ജാഗ്രതാ സംഗമം" ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
നെയ്യാറ്റിൻകര സർക്കിൾ എക്‌സൈസ് പ്രിവെന്റീവ് ഓഫീസർ ആർ.അജിത് ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.