കനലെരിയും സമരപഥങ്ങൾ

Wednesday 31 December 2025 1:21 AM IST

കിളിമാനൂർ: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കിളിമാനൂർ രാജാ രവിവർമ്മാ ആർട്ട് ഗ്യാലറിയിൽ കനലെരിയും സമരപഥങ്ങൾ എന്ന പേരിൽ പൂർവ അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പി.ബിജു അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി ആർ.വിദ്യാവിനോദ്,മുൻ ജനറൽ സെക്രട്ടറി എം.ഷാജഹാൻ, കെ.പി.സന്തോഷ് കുമാർ,ജി.തുളസീധരൻപിള്ള എന്നിവർ പങ്കെടുത്തു.