കാവ്യകേളിയിൽ അമൃതകൃഷ്ണയ്ക്ക് തുടർച്ച

Tuesday 30 December 2025 7:23 PM IST

മൊഗ്രാൽ: എട്ടാം ക്‌ളാസ് മുതൽ സ്കൂൾ കലോത്സവത്തിലെ കാവ്യകേളി മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം കുത്തകയാക്കിവച്ച ഒരു വിദ്യാർത്ഥിനിയുണ്ട്. ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന എ. കെ.അമൃത കൃഷ്ണ. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇതിന് പുറമെ ഹയർസെക്കൻഡറി വിഭാഗം വയലിനിൽ(പൗരസ്ത്യം)​ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും നേടി.