മഹാ. കോർപ്പറേഷൻ തിര: മഹായുതിയിലും മുറുമുറുപ്പ്

Wednesday 31 December 2025 2:57 AM IST

ന്യൂഡൽഹി: മഹാരാഷ്‌ട്ര കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ മഹായുതി (എൻ.ഡി.എ) മുന്നണിയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രാം ദാസ് അത്താവലെയുടെ ആർ.പി.ഐ (എ) 38 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകി ആർ.പി.ഐയ്‌ക്ക് ബി.ജെ.പി ഏഴ് സീറ്റുകൾ വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അവസാന നിമിഷം പുതിയ സ്ഥാനാർത്ഥികളെ നിറുത്താനാകില്ലെന്ന് അത്താവലെ പറഞ്ഞു. സീറ്റ് വിഭജനത്തിൽ നിന്ന് തന്റെ പാർട്ടിയെ ഒഴിവാക്കിയത് വിശ്വാസ വഞ്ചനയാണെന്നും കുറ്റപ്പെടുത്തി. 38 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും മറ്റ് സീറ്റുകളിൽ ബി.ജെ.പിയെയും ശിവസേനയെയും പിന്തുണയ്‌ക്കാനാണ് തീരുമാനം.