പോസ്റ്റോഫീസ് ധർണയും മാർച്ചും

Wednesday 31 December 2025 1:23 AM IST

കിളിമാനൂർ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കിളിമാനൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.കേരള കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.തട്ടത്തുമല ജയശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.സത്യശീലന്റെ അദ്ധ്യക്ഷതയിൽ പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ഷീബ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജു മോൾ, നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ജയശ്ചന്ദ്രൻ,എം.ജി.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി പി.ജി.മധു,എസ്.അജയൻ എന്നിവർ പങ്കെടുത്തു.മേഖലാ സെക്രട്ടറി എം.കെ.രാധാകൃഷ്ണൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി വി.ഗിരീഷ് നന്ദിയും പറഞ്ഞു.