ക്രിസ്മസ് ആഘോഷം സമാപിച്ചു
Wednesday 31 December 2025 12:15 AM IST
അമരവിള: അമരവിള സി.എസ്.ഐ ഇടവകയുടെ ക്രിസ്മസ് ഫെസ്‌റ്റ് സമാപിച്ചു.ക്രിസ്മസിനെ വരവേൽക്കൽ,ക്രിസ്മസ് ഈവ് ആരാധന,പൊതുസമ്മേളനങ്ങൾ,കരോൾ സന്ധ്യ,നൃത്ത സന്ധ്യ വിവിധ പരിപാടികൾ എന്നിവ നടന്നു.ഫെസ്റ്റിന്റെ സമാപന സമ്മേളനം നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു.അമരവിള ഡിസ്ട്രിക്ട് ചെയർമാൻ വൈ.ജോൺ വില്യം അദ്ധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർമാരായ ചായ്ക്കോട്ടുകോണം അജി,ചന്ദ്രബാബു,ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻ നായർ,സെക്രട്ടറി ബിനു മരുതത്തൂർ,ഇ.എസ്.സജി പ്രസാദ്,സഭ സെക്രട്ടറി സി.ഇ.ശോഭന രാജ്,ഫെസ്റ്റ് കൺവീനർ എ.എസ്.അഖിൽ ബോസ്,ഫെസ്റ്റ് അക്കൗണ്ടന്റ് ജെ.പി.ബെൻ റോയ് എന്നിവർ പങ്കെടുത്തു.