പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Wednesday 31 December 2025 12:00 AM IST
മുതലക്കോടം ജയ് ഹിന്ദ് ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുതുവത്സര ആഘോഷം അഡ്വ. ബാബു പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു

മുതലക്കോടം: ജയ് ഹിന്ദ് ബാലവേദിയുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ ബാലവേദി സെക്രട്ടറി എസ്. സഞ്ചുവിന്റെ അദ്ധ്യക്ഷതയിൽ ന‌ടന്ന പരിപാടി അഡ്വ. ബാബു പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ പുതുവത്സര സന്ദേശം നൽകി. ബാലവേദി കൺവീനർ എം.എസ്. സണ്ണി, ലൈബ്രറി സെക്രട്ടറി പി.ആർ. വിശ്വൻ എന്നിവർ ആശംസാപ്രസംഗം നടത്തി. തുടർന്ന് ക്വിസ് മാസ്റ്റർ എസ്. വൈശാഖന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും വിവിധ നാടൻ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. മത്സര വിജയികൾക്ക് ജോസ് തോമസ്, പി.സി. ആന്റണി, പി.കെ. രാജു, ജോർജ്ജ് സേവ്യർ, കെ.എം. രാജൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കരിമരുന്ന് കലാപ്രകടനത്തോടെ സമാപിച്ച പുതുവത്സര ആഘോഷങ്ങൾക്ക് ആൻമരിയ സണ്ണി സ്വാഗതവും പി.എസ്. ദേവദത്തൻ നന്ദിയും പറഞ്ഞു.