ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Wednesday 31 December 2025 12:05 AM IST

അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയിച്ച എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനിൽ നിന്ന് വിജയിച്ച അഡ്വ.ആർ. രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ നിന്ന് വിജയികളായ പ്രേംഭാസി, കെ.എഫ്. ലാൽജി, പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് വിജയിച്ച അജിത ശശി,പി.ആർ. രതീഷ് കുമാർ, പി. മഹേഷ്, ആർ.നാരായണൻ, എൻ.ശിവകുമാർ, രശ്മി ഷിബു, മേരി യേശുദാസ്, ലിജി പുരുഷോത്തമൻ ഉൾപ്പടെയുള്ളവർക്കാണ് സ്വീകരണം നൽകിയത്. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചേർന്ന സമ്മേളനത്തിൽ കെ.എഫ് .ലാൽജി അദ്ധ്യക്ഷനായി. സി.പി.എം പുന്നപ്ര സെൻട്രൽ, പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ആർ.അശോക് കുമാർ,പി.യു. ശാന്താറാം, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.കുഞ്ഞുമോൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി.സത്യകീർത്തി, എസ്.രാജേഷ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് സജിത സതീശൻ എന്നിവർ സംസാരിച്ചു.