രാഷ്ട്രീയ വിശദീകരണയോഗം

Wednesday 31 December 2025 1:06 AM IST

ചെന്നിത്തല : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ആശാ സമരത്തിൻറെ മാതൃകയിൽ ഉജ്ജ്വലമായ പ്രക്ഷോഭങ്ങൾ പടുത്തുയർത്തുവാൻ ബഹുജനങ്ങൾ തയ്യാറാകണമെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ.ബിജു അഭിപ്രായപ്പെട്ടു. ചെന്നിത്തല കോട്ടമുറി ജംഗ്ഷനിൽ പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജു. ലോക്കൽ കമ്മിറ്റിയംഗം എസ്.ഭുവനേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന കമ്മിറ്റിയംഗം തത്ത ഗോപിനാഥ്, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ല സെക്രട്ടേറിയറ്റംഗം ആർ.പാർത്ഥസാരഥി വർമ്മ, ലോക്കൽ സെക്രട്ടറി കെ.ബിമൽജി, എ.ഐ.യു.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം വേണുഗോപാൽ.വി, കെ.എം.ബി.റ്റി.യു ജില്ലാ കമ്മിറ്റിയംഗം ബി.പ്രണീഷ് എന്നിവർ പ്രസംഗിച്ചു.