മാരാരി ബീച്ച് ഫെസ്റ്റിന് തുടക്കം

Tuesday 30 December 2025 10:07 PM IST

ആലപ്പുഴ: ആലപ്പുഴയിലെ ബീച്ച് ടൂറിസത്തിന് പുതുജീവൻ നൽകിയ മാരാരി ബീസ്റ്റിന് ഘോഷയാത്രയോടെ തുടക്കം. ജനുവരി 2 വരെ നടക്കുന്ന ബീച്ച് ഫെസ്റ്റിന്റെ കലാപരിപാടികൾ 31 വരെ നടക്കും. ഇന്ന് ഊരാളി ബാൻഡ് മ്യൂസിക് ഷോയുംപുതുവത്സരത്തെ വരവേൽക്കാൻ 45 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കുന്ന പരിപാടിയും കരിമരുന്ന് പ്രയോഗവും നടക്കും. കുടുംബശ്രീ ഫുഡ്‌ ഫെയറും ഉണ്ടാകും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ.സരള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ അഡ്വ. ആർ. റിയാസ്, എസ്. രാധാകൃഷ്ണൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രമ്യ സുനിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ പി.കെ. ജയകുമാർ, മിനി ആന്റണി, അനിജി മനോജ്‌ തുടങ്ങിയവർ സംസാരിച്ചു.