ബുഡോ ആശാൻ അനുസ്മരണം
Tuesday 30 December 2025 10:08 PM IST
മുഹമ്മ: ഉമ്മൻചാണ്ടി ചാരിറ്റി കെയറിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരിയിൽ ബുഡോ ആശാൻ അനുസ്മരണ സമ്മേളനം നടത്തി.ബുഡോ ആശാനെന്നു വിളിപ്പേരുള്ള പരേതനായ ടി.പി.അബ്ദുൾഖാദർ മണ്ണഞ്ചേരി പഞ്ചായത്തിലെ ഒരേയൊരു കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നു. അനുസ്മരണ സമ്മേളനം
മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എസ്. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി ചാരിറ്റി കെയർ ചെയർമാൻ സി.സി. നിസാർ അധ്യക്ഷത വഹിച്ചു. എൻ. ചിദംബരൻ, പി.തമ്പി, എം.വി.സുനിൽകുമാർ, എം.പി ജോയി എന്നിവർ സംസാരിച്ചു.
സിബി മണ്ണഞ്ചേരി സ്വാഗതവും സിയാദ് തോപ്പിൽ നന്ദിയും പറഞ്ഞു.