സാഹിത്യോത്സവവും പുസ്തക പ്രകാശനവും
Tuesday 30 December 2025 10:08 PM IST
ചേർത്തല:പി.എൻ.പണിക്കർ സാഹിത്യ അക്കാഡമിയുടെ സാഹിത്യോത്സവവും പുസ്തക പ്രകാശനവും സാഹിത്യകാരൻ പി കെ.ഷാജി ഉദ്ഘാടനം ചെയ്തു. വിനയകുമാർ തുറവൂർ അദ്ധ്യക്ഷത വഹിച്ചു.ഓമന തിരുവിഴ രചിച്ച മയിലാടുംകുന്നിലെ മഞ്ഞുതുള്ളികൾ എന്ന ആത്മകഥ വിജയ് മോഹൻ ഉമാദേവി തുരത്തേരിക്ക് നൽകി പ്രകാശനം ചെയ്തു.ജോസഫ് മാരാരിക്കുളം സ്വാഗതം പറഞ്ഞു.പ്രാെഫ. നെടു കുന്നം രഘു ദേവ്,സുകുമാരൻ തൊടുപുഴ,കാവാലം മാധവൻകുട്ടി,കെ.വി.സുതൻ, മധുആലിശ്ശേരി,മംഗളൻ തൈക്കൽ,മുരളി ദേവ് എന്നിവർ സംസാരിച്ചു.തുടർന്ന് കഥാകാവ്യ സംഗമവും നടന്നു.