കാസർകോട് കുതിപ്പ് തുടരുന്നു
Tuesday 30 December 2025 10:09 PM IST
കാസർകോട് : റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിലെ രണ്ടാംദിനത്തിൽ കാസർകോട് ഉപജില്ല കുതിപ്പ് തുടരുന്നു. ഒന്നാം സ്ഥാനത്തുള്ള കാസർകോട് 748 പോയിന്റുകൾ നേടിയാണ് മുന്നേറുന്നത്. ഹോസ്ദുർഗ് 717 പോയിന്റുമായി രണ്ടാമതുണ്ട്.
മൂന്നാം സ്ഥാനത്തുള്ള ചെറുവത്തൂർ ഉപജില്ല 672 പോയിന്റ് നേടിയിട്ടുണ്ട്. കുമ്പള 650, ബേക്കൽ 639, ചിറ്റാരിക്കൽ 542, മഞ്ചേശ്വരം 497 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില.