പുനർനിർമ്മാണ ഉദ്ഘാടനം
Tuesday 30 December 2025 10:11 PM IST
മുഹമ്മ: വൈജ്ഞാനിക പുരോഗതിയിലൂടെ മാത്രമേ ഒരു സമൂഹത്തിന് സാംസ്കാരികമായ ഉന്നതി കൈവരിക്കാൻ സാധിക്കൂ എന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു. മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഇസ്‌ലാമിക്ക് കൾച്ചറൽ ആൻഡ് സ്റ്റഡി സെന്ററിന്റെ പുനർനിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് എസ്. മുഹമ്മദ് സാലിഹ് തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു. ജൗഹർകോയ തങ്ങൾ ചിയാംവെളി പ്രാർത്ഥനയും മഹല്ല് ഖത്വീബ് യഅ്ഖൂബ് നിസാമി കൊല്ലം മുഖ്യപ്രഭാഷണവും നിർവഹിച്ചു.