'വൃന്ദാവൻ' സമർപ്പണം നാളെ
Tuesday 30 December 2025 10:12 PM IST
ആലപ്പുഴ: വാഹനാപകടത്തിൽ മരണപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ സ്മരണയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയനും, പി.ടി.എയും ചേർന്ന് ക്യാമ്പസിലൊരുക്കിയ വൃന്ദാവൻ പൂന്തോട്ടം നാളെ തുറക്കും. വൈകിട്ട് ആറിന് ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ വിദ്യാർത്ഥികളുടെ ഓർമ്മയ്ക്ക് മുന്നിൽ പൂന്തോട്ടം സമർപ്പിക്കും. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ, പി.ടി.എ പ്രസിഡന്റ് സി.ഗോപകുമാർ, വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കൽ, വൃന്ദാവൻ ജനറൽ കൺവീനർ എസ്.പുഷ്പരാജൻ, കോളേജ് യൂണിയൻ ചെയർപേഴ്സൺ സാൻ മാരിയ ബേബി, വൃന്ദാവൻ കൺവീനർ പി.കെ.അഫ്സാന തുടങ്ങിയവർ പങ്കെടുക്കും.