ഹാൾ ഉദ്ഘാടനം ജനുവരി 4ന്
Wednesday 31 December 2025 12:22 AM IST
ചാലക്കുടി: പരിയാരം കടുങ്ങാട് നിർമ്മിച്ച ചാലക്കുടി ബ്ലോക്ക് എക്്‌സ് സർവീസ്‌മെൻ ലീഗ് സൊസൈറ്റിയുടെ ഹാളിന്റെ ഉദ്ഘാടനം ജനുവരി 4 രാവിലെ 10ന് നടക്കും. വിമുക്തഭടന്മാരുടെ ക്ഷേമത്തിനും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ദേശസ്‌നേഹം വളർത്തുന്നതിനും വേണ്ടി ആരംഭിച്ച ചാലക്കുടി ബ്ലോക്ക് എക്‌സ് സർവീസ് ലീഗ് 2017ൽ ആണ് സൊസൈറ്റി രൂപീകരിച്ചത്. പ്രളയകാലത്തും കോവിഡ് കാലത്തും ബുദ്ധിമുട്ട് അനുഭവിച്ചവരെ സംഘടന സഹായിച്ചിരുന്നു. സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആഗ്രഹമുള്ള ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്‌സ് തുടങ്ങിയവയിലെ വിമുക്തഭടന്മാർ 8138817328 എന്ന നമ്പറിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ സ്ഥാപക പ്രസിഡന്റ് രഘുനന്ദനൻ, സെക്രട്ടറി അനിൽ കുറുവത്ത്, ട്രഷർ ജോയ് വർഗീസ് എന്നിവർ സംസാരിച്ചു.