40 അടി ഉയരമുള്ള പാപ്പാനിയെ കത്തിക്കും

Wednesday 31 December 2025 12:23 AM IST

ചാലക്കുടി: 40 അടി ഉയരമുള്ള പപ്പാനിയുടെ കത്തിച്ച് പുതുവർഷത്തെ വരവേൽക്കാൻ ജെ.സി.ഐ പ്രവർത്തകർ. വർഷാവസാന രാത്രിയിൽ ഭൂരിപക്ഷ സംഘടനകളും കത്തിക്കുന്നത് സാന്റാക്ലോസിനെയാണ്. ക്രിസ്മസ് കരോൾ സംഘത്തിലെ പ്രതീകമാണ് സാന്റാക്ലോസ്. ഇതിന്റെ വലിയ രൂപം തയ്യാറാക്കി കത്തിക്കുന്നതിലൂടെ വ്യക്തതയില്ലാത്ത ആഘോഷമാണ് പലരും സംഘടിപ്പിക്കുന്നതെന്ന് ജെ.സി.ഐ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. യൂറോപ്യൻ രാജ്യങ്ങളിൽ വൃദ്ധ സങ്കൽപ്പമായ പാപ്പാനിയെ കത്തിക്കുന്നതിലൂടെ ഒരു നവവത്സരത്തെ വരവേൽക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇന്ന് കത്തിക്കുവാൻ പപ്പാനിയെ തയ്യാറാക്കിയതെന്ന് ഭാരവാഹികൾ പറയുന്നു. ട്രാംവേ റോഡിൽ മൂന്നര ഏക്കർ സ്ഥലത്താണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.