വഴിപാടായി പുതിയ ബൈക്ക്
Wednesday 31 December 2025 12:25 AM IST
ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസിന്റെ പുതിയ മോഡൽ ബൈക്ക് സമർപ്പിച്ചു. ടി.വി.എസ് അപ്പാച്ചെ ആർ.ടി.എക്‌സാണ് സമർപ്പിച്ചത്. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ടി.വി.എസ് മോട്ടോർ കമ്പനി സി.ഇ.ഒ കെ.എൻ.രാധാകൃഷ്ണനിൽ നിന്നും ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വാഹനപൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി.നായർ, കെ.എസ്.ബാലഗോപാൽ, അഡ്മിനിസ്‌ട്രേറ്റർ ഒ ബി.അരുൺകുമാർ, ഡി.എ കെ.എസ്.മായാദേവി, അസി. മാനേജർമാരായ രാമകൃഷ്ണൻ, അനിൽ കുമാർ എന്നിവർ സന്നിഹിതരായി.