നേർസാക്ഷ്യം സംഘടിപ്പിച്ചു

Wednesday 31 December 2025 1:27 AM IST

വിഴിഞ്ഞം:കർണാടകയിലെ കോൺഗ്രസ് സർക്കാർ ബി.ജെ.പിയുടെ ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ രാജിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വിഴിഞ്ഞം മേഖല കമ്മിറ്റി നേർസാക്ഷ്യം സംഘടിപ്പിച്ചു.വിഴിഞ്ഞം ടൗൺഷിപ്പിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ കോവളം ബ്ലോക്ക് വൈസ് പ്രസിഡന്റ് കബീർ അദ്ധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് വി.അനൂപ്,കോവളം ബ്ലോക്ക് സെക്രട്ടറി ശിജിത്ത് ശിവസ്,പ്രസിഡന്റ് എസ്.മണിക്കുട്ടൻ,സി.പി.എം വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു.സുധീർ,വിഴിഞ്ഞം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.നൗഷാദ്,ഡി.വൈ.എഫ്.ഐ വിഴിഞ്ഞം മേഖല സെക്രട്ടറി മനേഷ്, പ്രസിഡന്റ് ജെറോം എന്നിവർ പങ്കെടുത്തു.