ഡോക്യുമെന്ററി പ്രദർശനം

Wednesday 31 December 2025 12:00 AM IST

തൃശൂർ: മഹാകവി കുമാരനാശാന്റെ ജീവിതവും സാഹിത്യവും ആധാരമാക്കി നിർമിച്ച ഡോക്യുമെന്ററി പ്രദർശനോദ്ഘാടനം ജനുവരി നാലിന് രാവിലെ 10ന് തൃശൂർ രവികൃഷ്ണയിൽ നടക്കും. പ്രവേശനം സൗജന്യമാണ്. കുമാരനാശാൻ ശ്രദ്ധാഞ്ജലിയായി അദ്ദേഹത്തിന്റെ ചരമശതാബ്ദി ആചരണവേളയിൽ ചിത്രീകരണം ആരംഭിച്ച ഡോക്യുമെന്ററി കവി ഡി.വിനയചന്ദ്രനും പ്രൊഫ. എം.കെ.സാനുവിനും സ്മരണാഞ്ജലി കൂടിയാണ്. സാവേരി ക്രിയേഷൻസിന്റെ ബാനറിൽ ഡോ. എം.ജ്യോതിരാജ് നിർമ്മാണം നിർവഹിച്ച ഡോക്യുമെന്ററിയുടെ സംവിധായകൻ ഡോ. എം.പ്രദീപനാണ്. സുലൈമാൻ കക്കോടിയാണ് രചന നിർവഹിച്ചത്. പത്രസമ്മേളനത്തിൽ ചെറിയാൻ ജോസഫ്, ഡോ. എം.ജ്യോതിരാജ്, ഡോ. എം.പ്രദീപൻ, വി.എസ്.ഗിരീശൻ, എം.രാകേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.