'ചെത്ത് വ്യവസായത്തെ സംരക്ഷിക്കണം'

Wednesday 31 December 2025 12:00 AM IST

തൃശൂർ: കേരളത്തിലെ പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും മദ്യ ലഹരിയുള്ള അരിഷ്ട ഉൽപ്പന്നങ്ങളുടെ അനധികൃത വിപണനം കർശനമായി തടയണമെന്നും ജില്ലാ ടോഡി ആൻഡ് അബ്കാരി മസ്ദൂർ സംഘം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ചെത്ത് മദ്യ വ്യവസായ തൊഴിലാളികളെ നിയമിക്കുക, ഷാപ്പുകളുടെ ദൂരപരിധി ഏകീകരിക്കുക, ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.സി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, എം.ബി.സുധീഷ്, രാജീവ് എന്നിവർ പ്രസംഗിച്ചു.