നെല്ലിമൂട് വനിതാ സൊസൈറ്റി
Wednesday 31 December 2025 1:28 AM IST
നെല്ലിമൂട് വനിതാ കോ –ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇരുപത്തിയൊൻപതാമത് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് എൻ.ശാന്തകുമാരി ഭദ്രദീപം കൊളുത്തുന്നു. കമ്മിറ്റിയംഗങ്ങളായ ജി.എൽ പ്രഭ, എ.ആർ ഉഷാകുമാരി, ആർ.ലീല, വി.ആർ വിദ്യാരാജ്, എസ്.എം സിൻസി, സെക്രട്ടറി വി.ആർ രശ്മി തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉയർന്ന പരീക്ഷകളിൽ മികച്ച വിജയം നേടിയ സംഘാംഗങ്ങൾക്കും മക്കൾക്കും പ്രോത്സാഹന സമ്മാനങ്ങളും ജീവൻ രക്ഷാനിധിയിൽ നിന്നുള്ള സഹായവും വിതരണം ചെയ്തു.