ആറ്റുകാൽ പൊങ്കാല കുത്തിയോട്ടം ബുക്കിംഗ് 400 കവിഞ്ഞു

Wednesday 31 December 2025 1:32 AM IST

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് ക്ഷേത്രത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാലന്മാരുടെ എണ്ണം 400 കവിഞ്ഞു. ഓഗസ്റ്റ് 17ന് ആരംഭിച്ച കുത്തിയോട്ടം നേർച്ച ബുക്കിംഗ് ഫെബ്രുവരി 2ന് അവസാനിക്കും. ഫെബ്രുവരി 23ന് കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങോടെ പൊങ്കാല മഹോത്സവം ആരംഭിക്കും. മാർച്ച് മൂന്നിനാണ് പൊങ്കാല. അന്നുരാത്രി നടക്കുന്ന പുറത്തെഴുന്നള്ളത്തിന്

ദേവിക്ക് അകമ്പടി സേവിക്കുന്നത് കുത്തിയോട്ട ബാലന്മാരാണ്.