രോഗിയായ യുവതിയെ ബസിൽ നിന്നിറക്കിവിട്ട സംഭവത്തിൽ കണ്ടക്ടറെ പിരിച്ചുവിട്ടു
Wednesday 31 December 2025 2:14 AM IST
വെള്ളറട: രോഗിയായ യുവതിയെ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് രാത്രിയിൽ ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടറെ പിരിച്ചുവിട്ടു. വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ നെല്ലിമൂട് സ്വദേശി സി.അനിൽ കുമാറിനെയാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പരിച്ചുവിട്ടത്.ഗൂഗിൾപേ വഴി പണം നൽകിയത് പരാജപ്പെട്ടതോടെ, വെള്ളറടയിലേക്ക് വരികയായിരുന്ന ബസിൽ നിന്ന് വെള്ളറട കോട്ടയാംവിള റോഡരികത്ത് വീട്ടിൽ എസ്.ദിവ്യയെയാണ് ഇറക്കി വിട്ടത്.ഇക്കഴിഞ്ഞ 26ന് രാത്രി തോലടിയിലാണ് ഇറക്കിവിട്ടത്. തുടർന്ന് ദിവ്യ കെ.എസ്.ആർ.ടി.സി അധികൃതർക്ക് പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തി പിരിച്ച് വിട്ടത്.