പോക്സോ കേസിൽ 19 കാരൻ പിടിയിൽ

Wednesday 31 December 2025 2:24 AM IST

കിഴക്കമ്പലം: എസ്.എസ്.എൽ.സി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഞാറള്ളൂർ സ്വദേശിയായ 19 കാരനെ കുന്നത്തുനാട് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. സ്കൂളിൽ നടന്ന കൗൺസലിംഗിനിടെ പെൺകുട്ടി സ്കൂളിലെ പ്രധാന അദ്ധ്യാപികയോട് വിവരം പറയുകയായിരുന്നു. അദ്ധ്യാപിക വിവരം പൊലീസിന് കൈമാറിയതോടയാണ് പ്രതി പിടിയിലായത്. ഇയാളെ ഇന്ന് കോലഞ്ചേരി കോടതിയിൽ ഹാജരാക്കും.