പേയാട് പള്ളിമുക്ക് വീട്ടിൽ 14 കിലോ കഞ്ചാവ്: യുവാവ് പിടിയിൽ
മലയിൻകീഴ്: പേയാട് പള്ളിമുക്കിലെ ഒരു വീട്ടിൽനിന്ന് പതിനാല് കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ വൈകിട്ട് 3ഓടെ റൂറൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ്, കല്ലറത്തലയ്ക്കൽ വിവേക്മോഹന്റെ (30,മിട്ടു) വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് വിളപ്പിൽശാല ചീലപ്പാറ വിഷ്ണു ഭവനിൽ വിവേകിനെ (28) പിടികൂടി.
ബാഗുകളിൽ പ്രത്യേക പായ്ക്കറ്റുകളായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിളപ്പിൽശാല പൊലീസിന്റെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണ് വിവേക്. ആൾതാമസമില്ലാതിരുന്ന വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘം എത്തിയപ്പോഴേക്കും വിവേക് മോഹൻ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. വിവേക് മോഹൻ മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. ഇയാളും മലയിൻകീഴ് പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മലയിൻകീഴ്,വിളപ്പിൽശാല,പൂന്തുറ,കരമന എന്നീ സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്യാപ്ഷൻ: അറസ്റ്റിലായ വിവേക്(
പിടികൂടിയ 14 കിലോ കഞ്ചാവ് ബാഗിൽ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിൽ