വീട്ടിൽ കയറി മോഷണം;  സ്ഥിരം മോഷ്ടാവ് പിടിയിൽ 

Wednesday 31 December 2025 3:47 AM IST

മാനന്തവാടി: വീടിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി അര ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ സ്ഥിരം മോഷ്ടാവ് പിടിയിൽ. പേര്യ, വരയാൽ സ്വദേശി കെ.എം. പ്രജീഷ് (50)നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇയാൾ മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത ആളൊഴിഞ്ഞ കെട്ടിടത്തിൽ താമസിച്ചുവരുകയായിരുന്നു. മാനന്തവാടി, പുൽപ്പള്ളി, പനമരം, തിരുനെല്ലി, തലപ്പുഴ പൊലീസ് സ്‌റ്റേഷനുകളിലായി ഇയാൾക്ക് ഇരുപതോളം കേസുകളുണ്ട്. മോഷണകുറ്റത്തിന് കഴിഞ്ഞ നവംബർ 13ന് മാനന്തവാടി ജില്ലാ ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷമാണ് വീണ്ടും മോഷണം നടത്തിയത്. ഡിസംബർ 23ന് രാത്രി മാനന്തവാടി ക്ലബ്കുന്നിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി ബെഡ്റൂമിലുള്ള അലമാര കുത്തിപൊളിച്ച് 45000 രൂപയാണ് കവർന്നത്. പൂട്ട് തകർക്കാനുപയോഗിച്ച ഇരുമ്പ് ലിവർ പുഴയിൽ നിന്ന് കണ്ടെടുത്തു.

കെ.എം. പ്രജീഷ്