കുരുന്നുകളുടെ കൈത്താങ്ങ്
Wednesday 31 December 2025 1:51 AM IST
വാഴൂർ:മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ നിധിയിലേയ്ക്ക് തങ്ങളുടെ സമ്പാദ്യം നൽകി വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകയിലെ കുട്ടികൾ. സഹോദരൻ എന്നാണ് ജീവകാരുണ്യ പദ്ധതിയുടെ പേര്.ഇതിലേയ്ക്കാണ് കുട്ടികൾ ക്രിസ്മസ് ആഘോഷത്തിനും പള്ളിപ്പെരുന്നാളിനും ലഭിച്ച തുകകളും കുടുക്കയിലെ നിക്ഷേങ്ങളും നൽകിയത്.ഇടവകയിലെ മുഴുവൻ കുടുംബങ്ങളും കുട്ടികൾക്കൊപ്പം പദ്ധതിയിൽ പങ്കാളികളായി.ജീവകാരുണ്യ നിധിയിലേയ്ക്കുള്ള കുട്ടികളുടെ സമ്പാദ്യം കാതോലിക്കാ ബാവാ പള്ളിയങ്കണത്തിൽ വച്ച് ഏറ്റുവാങ്ങി.ആഘോഷങ്ങൾക്കൊപ്പം നിരാലംബരും നിർദ്ധനരുമായ സഹോദരങ്ങളെ ചേർത്തു നിർത്തണമെന്നും കുഞ്ഞുങ്ങൾ നൽകിയ മാതൃകാപരമായ പ്രവർത്തി മുതിർന്നവർക്കും മാതൃകയാകട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.