ഭിന്നശേഷി ദിനാഘോഷം
Wednesday 31 December 2025 1:52 AM IST
കോട്ടയം: സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലോകഭിന്നശേഷി ദിനാഘോഷം നടന്നു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം കായംകുളം ബാബു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഡയറക്ടർ സുജാത ഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സന്തോഷ്‌കുമാർ ഭിന്നശേഷിക്കാരിൽ മികച്ച പ്രവർത്തനം നടത്തുന്നവരെ ആദരിച്ചു. സി.എസ് ഫൽഹാൻ, കെ.സി ജെറോം, ഡിക്‌സൻ സേവ്യർ, സുധ ഗോപി, ശരത് പടിപ്പുര, സജിമോൻ, ഗോപകുമാർ, മഞ്ജു സജി, ദീപ്തി, ദിലീപ് പൂവത്തിങ്കൽ, വർഗീസ് ജോൺ, അനിത മനു, ഹേമ ആർ.നായർ, എം.ആൽബിൻ എന്നിവർ പങ്കെടുത്തു.