ക്രിസ്മസ് പുതുവത്സരാഘോഷം
Wednesday 31 December 2025 1:53 AM IST
കോട്ടയം: മഹാത്മജി സ്മാരക ഗ്രന്ഥശാലയുടെ ക്രിസ്മസ് പുതുവത്സരഘോഷം വാർഡ് കൗൺസിലർ രാഗിണി സാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി ലാലു അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ ഗ്രൂപ്പിന് മികച്ച പേര് നൽകിയ എസ്.സാൻവിനെ മുൻ കൗൺസിലറും രക്ഷാധികാരിയുമായ എബി കുന്നേപ്പറമ്പിൽ ആദരിച്ചു. സെക്രട്ടറി ഷാജി ലാൽ, കമ്മറ്റിയംഗം റൂബി ജോസ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ സംഗീത സെൻ, വൈസ് പ്രസിഡന്റ് എസ്.എസ് ഷാനവാസ്, ഡി.രഞ്ജീഷ് എന്നിവർ സംസാരിച്ചു.