ലണ്ടനിലെ ടൈം ലെജൻഡ് ഗ്രൂപ്പ് രണ്ട് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി പുറത്തിറക്കി

Wednesday 31 December 2025 11:08 AM IST

നമ്മുടെ ഭാഷയ്ക്ക് പുതുവത്സര സമ്മാനമായി ലണ്ടനിലെ ടൈം ലെജൻഡ് ഗ്രൂപ്പ് രണ്ട് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ഇന്ന് പുറത്തിറക്കി. എസ് മഹാദേവൻ തമ്പിയുടെതാണ് രണ്ട് കൃതികളും. രാധിക പി മേനോൻ മൃത്യുസൂത്ര എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ തമ്പിയുടെ മൃത്യുസൂത്രം എന്ന നോവലും പി മുരളീധരനും എം ശ്രീനന്ദനും ചേർന്ന് വിവർത്തനം ചെയ്ത തമ്പിയുടെ തെരഞ്ഞെടുത്ത കഥകളുമാണ് (വീപ്പിംഗ് നീഡിൽ)ഇന്ന് പുറത്തുവന്നത്.

മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് കൃതികൾ ഒരേ ദിവസം ലണ്ടനിൽ പുറത്തിറങ്ങുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള മൃത്യുസൂത്രം അബുദാബി ശക്തി അവാർഡും ദേവസ്വം ബോർഡിന്റെ മാധവ മുദ്ര പുരസ്കാരവും നേടിയിട്ടുണ്ട്. തമ്പിയുടെ ഒരു ഡസൻമികച്ച കഥകളുടെ വിവർത്തന സമാഹാരമാണ് വീപ്പിംഗ് നീഡിൽ. കഴിഞ്ഞ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച തമ്പിയുടെ ആസാദി,പർജ്, എവിക്റ്ററ്റ് ഫ്രം ഹെവൻ എന്നീ കൃതികൾ ഇംഗ്ലീഷ് വായനക്കാരുടെ വ്യാപകപ്രശംസ നേടിയിട്ടുണ്ട്.