പുതുവത്സരാഘോഷത്തിന് മണിക്കൂറുകൾ ബാക്കി; കാറിൽ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്‌തുക്കൾ പിടികൂടി
Wednesday 31 December 2025 3:01 PM IST
ജയ്‌പൂർ: പുതുവത്സരാഘോഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജസ്ഥാനിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച മാരുതി സിയാസ് കാർ പിടികൂടി. 150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. കാറിനുള്ളിൽ നിന്നും ഏകദേശം 200 വെടിയുണ്ടകളും ആറുകെട്ട് ഫ്യൂസ് വയറും കണ്ടെത്തി.
രാജസ്ഥാനിലെ ബുണ്ടിയിൽ നിന്ന് ടോങ്കിലേക്ക് സ്‌ഫോടക വസ്‌തുക്കൾ വിതരണം ചെയ്യാനായി കൊണ്ടുപോകുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംശയം തോന്നിയ കാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.