മുട്ടക്കോഴി വിതരണം
Thursday 01 January 2026 12:31 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം മുട്ടക്കോഴി വിതരണം ചെയ്തു. നഗരസഭ ചെയർമാൻ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ കെ.എം നെജിയ അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ബിന്ദു മാത്യു, കൗൺസിലർമാരായ പ്രസന്നകുമാരി ടീച്ചർ, കുഞ്ഞുമോൻ പുളിമൂട്ടിൽ, ജിനിമോൾ ഷാജി, എസ്.എച്ച് ആര്യാമോൾ, ശാന്തി മുരളിധരൻ, ഷെമി ബഷീർ, അജിതാ സലാം, സതീഷ് കുമാർ, സബീനാ നിഷാദ്, പ്രസീദാ കുമാരി, ഗായത്രി അനീഷ്, വി.കെ സത്യൻ, ബീനാ സലീം എന്നിവർ പങ്കെടുത്തു.