ജലസംഭരണി നിർമ്മാണം
Thursday 01 January 2026 12:31 AM IST
കോട്ടയം: പെരുന്നയിൽ ജലവിതരണവകുപ്പ് ഓഫീസിന്റെയും ജലസംഭരണിയുടെയും നിർമ്മാണം അവസാനഘട്ടത്തിൽ. 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചങ്ങനാശ്ശേരി നഗരസഭയിലെ 16 വാർഡുകളിലും പായിപ്പാട് ഗ്രാമപഞ്ചായത്തിലെ മൂന്നു വാർഡുകളിലും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിലും കുടിവെള്ളവിതരണം സുഗമമാകും. നിലവിൽ കെട്ടിടത്തിന്റെ പെയിന്റിംഗ്, വൈദ്യുതീകരണം, പ്ലംബിംഗ് ഉൾപ്പെടെയുള്ള ജോലികളാണ് നടന്നുവരുന്നത്. പമ്പയാറ്റിൽനിന്ന് വെള്ളമെടുക്കുന്ന കല്ലിശ്ശേരി പദ്ധതി, മണിമലയാറ്റിൽനിന്ന് വെള്ളമെടുക്കുന്ന കുട്ടനാട് പദ്ധതി എന്നി വയിലൂടെയാണ് പ്രധാനമായും ചങ്ങനാശ്ശേരിയിൽ വെള്ളം ലഭിക്കുന്നത്.