കുടുംബശ്രീ ഗ്രാൻഡ് കിച്ചൻ റസ്റ്റോറന്റ്
Thursday 01 January 2026 12:32 AM IST
കോട്ടയം : കുടുംബശ്രീ സംരംഭമായ ഗ്രാൻഡ് കിച്ചൻ റസ്റ്റോറന്റ് മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി വളപ്പിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ഗ്രാമപഞ്ചായത്തംഗം ഷൈനി ജോസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ പ്രശാന്ത് ശിവൻ, കെ. കവിത എന്നിവർ പങ്കെടുത്തു.