സപ്തദിനക്യാമ്പ് സമാപിച്ചു

Thursday 01 January 2026 12:33 AM IST

വൈക്കം : ശ്രീമഹാദേവകോളേജിൽ നടത്തിയ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ പി.ജി.എം. നായർ കാരിക്കോട് അദ്ധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ഇ.എൻ.ശിവദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നീതു സുരേഷ്, കൗൺസിലർ എ.സി.മണിയമ്മ, എൻ.ജി.ബാലചന്ദ്രൻ, കെ.രമേശൻ, പ്രീത് ഭാസ്‌കർ, എം. സേതു, എം.എസ്.അജയൻ, ആദർശ് ബാബു, ലിയ രാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 7 ദിവസം നീണ്ട ക്യാമ്പ് നിരവധി സാമൂഹ്യക്ഷേമ പദ്ധതി പരിപാടികൾ നടത്തി.