വിവാഹപൂർവ കൗൺസലിംഗ്

Thursday 01 January 2026 12:34 AM IST

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യു.എസ്. പ്രസന്നൻ, ധന്യ പുഷോത്തമൻ, രാജി റെജി, ഗൗതം സുരേഷ് ബാബു, അമ്പിളി ബിജു, ദീപ സുഗുണൻ, വത്സ മോഹനൻ, സിമി ബിനോയി, ടീന ബിജു തുടങ്ങിയവർ നേതൃത്വം നൽകി. ഡോ. ഗ്രേസ് ലാൽ, ഡോ. ശരത് ചന്ദ്രൻ, അനൂപ് വൈക്കം, അജേഷ് തുടങ്ങിയവർ ക്ലാസെടുത്തു.