ലഹരി വിരുദ്ധ പ്രതിജ്ഞ

Thursday 01 January 2026 12:36 AM IST

മുണ്ടക്കയം : പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ ആശാ തോമസ്, വോളണ്ടിയർ ലീഡേഴ്സായ അനിക്സ് സജി, അലീന ജോസ് എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഫ്ലാഷ് മോബും തെരുവുനാടകംവും അരങ്ങേറി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി സമൂഹ ജാഗ്രത ജ്യോതി തെളിച്ചു.