ഡൽഹിയിൽ പുകമഞ്ഞും വായു മലിനീകരണവും രൂക്ഷം
Thursday 01 January 2026 3:23 AM IST
ന്യൂഡൽഹി: ശൈത്യകാലത്തിലൂടെ കടന്നുപോകുന്ന ഡൽഹിയിൽ കനത്ത പുകമഞ്ഞും വായു മലിനീകരണവും രൂക്ഷമായതോടെ ജനജീവിതം ദുസഹമായി. ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 148ൽപ്പരം വിമാന സർവീസുകൾ റദ്ദാക്കി. 150ൽപ്പരം വിമാനസർവീസുകൾ വൈകി. വന്ദേഭാരത് അടക്കം 80ൽപ്പരം ട്രെയിനുകൾ 11 മണിക്കൂറോളം വൈകിയോടി. കാഴ്ചാപരിധി പലയിടത്തും പൂജ്യമായതോടെ ഓറഞ്ച് അലർട്ടിലാണ് മെട്രോ നഗരം. വായു ഗുണനിലവാര സൂചിക മോശം സ്ഥിതിയിൽ തുടരുകയാണ്. 2018ന് ശേഷം രാജ്യതലസ്ഥാനത്തെ ഏറ്റവും ഗുരുതരമായ വായു നിലവാരമാണ് 2025 ഡിസംബറിലുണ്ടായത്.