തൃണമൂൽ കോൺഗ്രസ്

Thursday 01 January 2026 12:40 AM IST

തിരുവനന്തപുരം :ശബരിമല സ്വർണക്കൊള്ള സി.ബി.ഐ അന്വേഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഓർഡിനേറ്റർ അഡ്വ.വി.എസ്.മനോജ് കുമാർ ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചീഫ് കോഓർഡിനേറ്റർ ജോണി മലയം അദ്ധ്യക്ഷത വഹിച്ചു. വി.എം.സുബൈർ, സബിൻ കക്കാടൻ, വി.വി.സജിമോൻ, നേമം ജബ്ബാർ, സുനിൽ പോത്തൻകോട്, എ.നൗഷാദ്, എസ്.ആർ.വിവേക്, എം.ഷാബുദീൻ, എൻ.കമൽരാജ്, അഡ്വ.ആറ്റിങ്ങൽ സുരേഷ്, അമ്പലത്തറ ജയകുമാർ, രജനി.ഒ.ബി എന്നിവർ സംസാരിച്ചു.