സ്നേഹാങ്കണം
Thursday 01 January 2026 1:39 AM IST
തിരുവനന്തപുരം: പാൽക്കുളങ്ങര എൻ.എസ്.എസ് എച്ച്.എസ് എസ്.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കരിമഠം കോളനിയിലെ അങ്കണവാടി നവീകരിച്ച് വിദ്യാർത്ഥികൾ. 'സ്നേഹാങ്കണം' എന്ന പദ്ധതിയിലൂടെയാണ് അങ്കണവാടി വൃത്തിയാക്കിയത്. രണ്ടു ദിവസം നീണ്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഇന്നലെ പെയിന്റിംഗ് പൂർത്തിയാക്കി. ക്യാമ്പിന്റെ പ്രോഗ്രാം ഓഫീസറായ പൂർണിമയും ആറു വിദ്യാർത്ഥികളുമാണ് അങ്കണവാടി നവീകരണത്തിനായി പ്രവർത്തിച്ചത്. ക്യാമ്പ് ഇന്ന് സമാപിക്കും.