സപ്തദിന ക്യാമ്പ്
Thursday 01 January 2026 1:42 AM IST
നെയ്യാറ്റിൻകര: നാഷണൽ സർവ്വീസ് സ്കീം നെയ്യാറ്റിൻകര ഗവൺമെന്റ് പോളിടെക്നിക് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സ്പെഷ്യൽ ക്യാമ്പ് കുളത്തൂരിൽ ആരംഭിച്ചു. കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി ടി.ടി.ഷാജി ഉദ്ഘാടനം ചെയ്തു. ഇൻസ്ട്രുമെന്റേഷൻ ഹെഡ് ഓഫ് സെക്ഷൻ കെ.ഷാമില, പ്രോഗ്രാം ഓഫീസർ സജീവ്.ബി.എസ്, കുളത്തൂർ വാർഡ് മെമ്പർ ദിവാകരൻ.എൻ, കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് അജിത്ത്.സി.എൽ, സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ജോസ്.ആർ എന്നിവർ സംസാരിച്ചു.