വിളവെടുപ്പ് ഉത്സവം
Thursday 01 January 2026 1:42 AM IST
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നഗരസഭയും നഗരസഭാ കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച രാമേശ്വരം ഏലാ വെജിറ്റബിൾ ക്ലസ്റ്ററിൻ്റെ വിളവെടുപ്പ് ഉത്സവം നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു. ആർ. ഷീബ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൃഷി ഓഫീസർ ടി.സജി,വെജിറ്റബിൾ ക്ലസ്റ്റർ കൺവീനർ സുരേന്ദ്രൻ,കർഷകർ എന്നിവർ പങ്കെടുത്തു.നെയ്യാറ്റിൻകര നഗരസഭ കൃഷിഭവൻ പരിധിയിൽ ഏകദേശം 25 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി നടപ്പിലാക്കി വരുന്നു.