ഒറ്റത്തിറ കളിയാട്ടം സമാപിച്ചു

Wednesday 31 December 2025 8:24 PM IST

രാവണേശ്വരം :കോതോളംകര ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ നടന്നുവന്ന നാല് നാൾ നീണ്ട ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനമായി ഒറ്റത്തിറ കളിയാട്ടം. മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ മുതൽ അടുക്കത്ത് ചാമുണ്ഡി, വിഷ്ണുമൂർത്തി, മുളവന്നൂർ ഭഗവതി തുടങ്ങിയ തെയ്യങ്ങൾ അരങ്ങിലെത്തി. വൈകിട്ട് 4 മണിക്ക് മുളവന്നൂർ ഭഗവതിയുടെ തിരുമുടി നിവർന്നു തുടർന്ന് ഗുളികൻ തെയ്യം അരങ്ങിലെത്തി. വിളക്കിലരിയ്ക്ക് ശേഷം ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോട് കൂടി കളിയാട്ടത്തിന് സമാപനമായി. നാലിന് ഉപദേവ സ്ഥാനമായ ചോനാട്ട് കാലിച്ചാൻ ദേവസ്ഥാനത്ത് കാലിച്ചാൻ ദൈവവും വിഷ്ണുമൂർത്തിയും അരങ്ങിലെത്തും.