ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു
Wednesday 31 December 2025 8:25 PM IST
തലശ്ശേരി: കണ്ടിക്കലിൽ നിർമ്മാണത്തിലിരിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്തെ തണ്ണീർത്തടം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐ തിരുവങ്ങാട് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിനാട്ടി പ്രതിഷേധിച്ചു. തണ്ണീർത്തടത്തിന് സമീപത്തെ പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന കടയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ഇവിടെ തള്ളിയ ശേഷമാണ് മണ്ണിട്ട് മൂടുന്നത്. ദിവസങ്ങളായി തുടരുന്ന ഈ പ്രവൃത്തിയിലൂടെ തണ്ണീർത്തടത്തിന്റെ വലിയൊരു ഭാഗം ഇതിനോടകം നികത്തിക്കഴിഞ്ഞു.ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി.വി.സച്ചിൻ, തിരുവങ്ങാട് ഈസ്റ്റ് മേഖലാ പ്രസിഡന്റ് കെ.പി.ഷിബിൻ, സെക്രട്ടറി സന്ദേഷ് പ്രദീപ്, അംഗങ്ങളായ ഷാരോൺ, സ്നിതിൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.