ലെൻസ്ഫെഡ് സംസ്ഥാന സമ്മേളനം

Wednesday 31 December 2025 8:31 PM IST

കാഞ്ഞങ്ങാട് :ലെൻസ്ഫെഡ് പതിനാലാം സംസ്ഥാന സമ്മേളനം 30,31 തീയതികളിൽ കാഞ്ഞങ്ങാട് നടക്കും. ജനുവരി 30ന് മെട്രോ പ്ളാസ ഗ്രൗണ്ടിൽ പൊതുസമ്മേളനവും 31ന് പല്ലേഡിയം കൺവെൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനവും നടക്കും.സംഘാടക സമിതി രൂപീകരണ യോഗം രാജ് റസിഡൻസിയിൽ സംസ്ഥാന പ്രസിഡന്റ് സി എസ്.വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ.എം .രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.വി.രമേശൻ മുഖ്യാതിഥിയായി.ജിതിൻ സുധാകൃഷ്ണൻ, ടി.ഗിരീഷ് , ഇ.പി.ഉണ്ണികൃഷ്ണൻ, സി വി.വിനോദ് കുമാർ, കെ.ദിനേശൻ,ടി.ജെ.സെബാസ്റ്റ്യൻ , എ.സി മധുസൂദനൻ,വി.വി.ശ്രീജിത്ത് ,അഖിൽ അയ്യാങ്കടവ്,അബ്ദുല്ലത്തീഫ്, വിപിൻ ഡൊമിനിക് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ചെയർമാൻ വി.വി.രമേശൻ ചെയർമാനായും സി.എസ് വിനോദ്കുമാർ വർക്കിംഗ് ചെയർമാനായും ജിതിൻ സുധാകൃഷ്ണൻ ജനറൽ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു.