കുന്നച്ചേരി പാട്ടുത്സവം തുടങ്ങി

Wednesday 31 December 2025 8:35 PM IST

തൃക്കരിപ്പൂർ: കുന്നച്ചേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് സമാരംഭം കുറിച്ച് ഇന്നലെ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ദ്വീപവും തിരിയും കൊണ്ടുവന്നു. ജനുവരി അഞ്ചാം തീയ്യതി വരെ നീണ്ടുനിൽക്കുന്ന പാട്ടുത്സവത്തിന്റെ ഭാഗമായി വൈകീട്ട് കാർത്തിക വിളക്ക് തെളിയിച്ചു. കൈകൊട്ടിക്കളി, തിരുവാതിര എന്നിവയും അരങ്ങേറി. ഇന്നും നാളെയുമായി വിജയകുമാർ മുല്ലേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും.രണ്ടിന് രാത്രി 10 മണിക്ക് പെരു ങ്കൊട്ട്, 11ന് നെയ് കൂട്ടൽ ചടങ്ങും നടക്കും. ജനുവരി 3 ന് കാവിലെ പാട്ട്. 4-ാം തീയ്യതി നാഗത്തിലെ പാട്ട്. സമാപന ദിവസമായ അഞ്ചിന് ഉച്ചക്ക് രണ്ടു മണിക്ക് കളത്തിലരി.തുടർന്ന് തേങ്ങയേറോടു കൂടി പാട്ടുത്സവം സമാപിക്കും.