പുല്ലൂർ ജി.യു.പി സ്കൂളിൽ പഠനക്യാമ്പ്
പുല്ലൂർ: പുല്ലൂർ ജി.യു.പി സ്ക്കൂളിൽ പഠനക്യാമ്പ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാരായണൻ മാടിക്കൽ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ കെ.സുരേന്ദ്രൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ വി.നളിനി,കെ.ബിന്ദു, സ്കൂൾ എസ്.എം.സി ചെയ്തമാൻ എ.ഷാജി , കെ.നിഷ , സീനിയർ അസിസ്റ്റന്റ് പി.വി.ശൈലജ എന്നിവർ സംബന്ധിച്ചു. പ്രഥമാദ്ധ്യാപകൻ പി.ജനാർദ്ദനൻ സ്വാഗതവും സോഷ്യൽ സർവ്വീസ് സ്കീം കോർഡിനേറ്റർ വി.വി.ബീന നന്ദിയും പറഞ്ഞു. മൂന്ന് ദിവസ ക്യാമ്പിൽ ആരോഗ്യബോധവത്ക്കരണക്ലാസ്സ്, നിർമ്മാണക്കളരി , പാടാം രസിക്കാം, പ്രകൃതിനടത്തം,സോപ്പിന്റെ രസതന്ത്രം,അഭിനയക്കളരി,ശാസ്ത്രകൗതുകം,നക്ഷത്ര നിരീക്ഷണം,ചിത്രകലാ ക്യാമ്പ്,റോഡ് സുരക്ഷ,സൈബർ നിയമം, നിർമ്മിതബുദ്ധി എന്ത്,എങ്ങിനെ, പച്ചക്കറിത്തോട്ടനിർമ്മാണം, പൂന്തോട്ട പരിപാലനം, ശുചീകരണം തുടങ്ങി വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നടക്കും.